Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sexually

മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികൾ പിടിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസുള്ളവരാണ് പിടിയിലായത്.

പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോകാതെ പെണ്‍കുട്ടിയെയും കൂട്ടി പുറത്തുപോയെന്നും അവിടെ വച്ച് പീഡിപ്പിച്ചെന്നുമാണു പരാതി. പെണ്‍കുട്ടിയും വിദ്യാര്‍ഥികളും വ്യത്യസ്ത സ്‌കൂളുകളിലാണു പഠിക്കുന്നത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പൊലിസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്.

പിടിയിലായ മൂന്ന് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പൊലിസ് അറിയിച്ചു.

Kerala

റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ൽ ന​ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം; പോ​ര്‍​ട്ട​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ന​ടി​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പോ​ര്‍​ട്ട​ര്‍ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച കൊ​ച്ചു​വേ​ളി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ റെ​യി​ല്‍​വേ പോ​ര്‍​ട്ട​റാ​യ അ​രു​ണി​നെ പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

ഷൂ​ട്ടിം​ഗ് സം​ബ​ന്ധ​മാ​യ യാ​ത്ര​യ്ക്കാ​യി സ്റ്റേ​ഷ​നി​ലെ​ത്തി​യ ന​ടി​യോ​ട് അ​പ്പു​റ​ത്തെ പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​ട​ക്കാ​ന്‍ സ​ഹാ​യി​ക്കാ​മെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞു. റെ​യി​ല്‍​വേ ലൈ​ന്‍ മു​റി​ച്ചു​ക​ട​ക്കേ​ണ്ടെ​ന്നും നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ച് വ​ഴി അ​പ്പു​റ​ത്തെ​ത്തി​ക്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ ക​യ​റി അ​പ്പു​റ​ത്തെ​ത്തി പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റാ​ന്‍ തു​ട​ങ്ങു​മ്പോ​ള്‍ ദേ​ഹ​ത്ത് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​യാ​ളെ ന്യാ​യീ​ക​രി​ച്ച് സം​സാ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​ടി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ജോ​ലി​യി​ല്‍​നി​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

Kerala

ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ‍​ഡ​നം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ഹോ​സ്റ്റ​ലി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​തി​യെ തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പെ​ൺ​കു​ട്ടി​യു‌​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഹോ​സ്റ്റ​ലി​ലെ മു​റി​യി​ൽ ഒ​റ്റ​ക്കാ​ണ് പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. ഭ​യ​ന്നു​പോ​യ പെ​ണ്‍​കു​ട്ടി രാ​വി​ലെ​യാ​ണ് ഹോ​സ്റ്റ​ൽ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യും അ​വ​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്.

ക​ഴ​ക്കൂ​ട്ടം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up